എറിക്ക് ബെയ്‌ലിക്ക് പരിക്ക്; നേഷന്‍സ് കപ്പില്‍ നിന്ന് പിന്മാറി

വറി കോസ്റ്റിന് വന്‍ തിരിച്ചടി. പ്രതിരോധ നിരയിലെ സൂപ്പര്‍ താരം എറിക്ക് ബെയ്‌ലി പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്.

കഴിഞ്ഞ ദിവസം ചെല്‍സിക്കെതിരെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ചെല്‍സി താരം മത്തേവു കോവാസിച്ചുമായി കൂട്ടിയിടിച്ച് കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. കാല്‍മുട്ടിലെ ലിഗമെന്റിനാണ് പരിക്കേറ്റത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ബെയ്‌ലി ഫെബ്രുവരിക്ക് ശേഷം ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരമായിരുന്നു ഇത്.

ഈ പരിക്കോടെ ബെയ്‌ലിക്ക് ഇനി സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകില്ല. ഇതിനുപുറമേയാണ് നേഷന്‍സ് കപ്പില്‍ നിന്നുള്ള പിന്മാറ്റം. ജൂണ്‍ 21 മുതല്‍ ജൂലൈ 19 വരെയാണ് നേഷന്‍സ് കപ്പ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് എവറി കോസ്റ്റ്.

Top