അടിയന്തരാവസ്ഥ തുടരും, തുര്‍ക്കിയെ വീണ്ടും ഉര്‍ദുഗാന്‍ തന്നെ നയിക്കും, വന്‍ ജയം

ഇസ്താംബുള്‍: തുര്‍ക്കിയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും വിജയം. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ 52.5 ശതമാനം വോട്ടു നേടിയാണ് ഉര്‍ദുഗാന്‍ അധികാരത്തിലേറിയത്.

2019 നവംബറില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഉര്‍ദുഗാന്‍ നേരത്തേയാക്കുകയായിരുന്നു. റിപ്പബ്ലിക്കന്‍ പീപ്ള്‍സ് പാര്‍ട്ടിയുടെ (സി.എച്ച്.പി) മുഹര്‍റം ഇന്‍ജയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.

രാജ്യത്ത് 2016ലെ സൈനിക അട്ടിമറിശ്രമത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഏകാധിപത്യ ഭരണത്തില്‍നിന്ന് തുര്‍ക്കിയെ മോചിപ്പിക്കുമെന്ന് വാഗ്ദാനം ചെ്‌യത ഇന്‍ജക്ക് 31.5 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. തന്റെ പ്രവര്‍ത്തനങ്ങളില്‍ രാജ്യം അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

Top