മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതില്‍ എരഞ്ഞോളി മൂസയ്ക്ക് പ്രധാന പങ്ക്; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതില്‍ എരഞ്ഞോളി മൂസ പ്രധാന പങ്കുവഹിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗള്‍ഫ് നാടുകളില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടികളിലൂടെ മാപ്പിളപ്പാട്ടിന്റെ പെരുമ ഇന്ത്യയ്ക്ക് പുറത്തും എത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചെന്നും വളരെ എളിയ നിലയില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് സംഗീത രംഗത്ത് ഉയര്‍ന്നുവന്ന കലാകാരനാണ് മൂസയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top