ആധായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച ; എന്‍ഡിടിവിക്ക് പിഴ

ndtv

ന്യൂഡല്‍ഹി: ആധായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിന് പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിക്ക് 10 ലക്ഷം രൂപ പിഴ. സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്.

കൂടാതെ ചാനലിന്റെ പ്രമോര്‍ട്ടര്‍മാരായ പ്രണോയ് റോയ്, രാധികാ റോയ്, വിക്രമാദിത്യ ചന്ദ്ര, അനൂപ് സിംഗ് ജുനേജ എന്നിവരും പിഴ അടക്കണം. മൂന്ന് ലക്ഷം രൂപവീതമാണ് ഇവര്‍ പിഴ അടയ്‌ക്കേണ്ടത്.

450 കോടി രൂപയുടെ ആദായ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നാണ് എന്‍ഡിടിവിക്കെതിരെ കേസ്. കൂടാതെ നാല് വര്‍ങ്ങള്‍ക്ക് മുന്‍പ് കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അവരുടെ ഷെയറുകള്‍ വിറ്റ വിവരം ആരെയും അറിയിച്ചില്ലെന്ന പരാതിയും ഉണ്ട്.

എന്‍ഡിടിവിയുടെ ഓഹരി ഉടമകളായ ക്വാണ്ടം സെക്യൂരിറ്റീസ് നല്‍കിയ പരാതിയിലാണ് സെബി അന്വേഷണം ആരംഭിച്ചത്.

Top