‘കപ്പല്‍ കസ്റ്റഡിയില്‍ എടുത്തതില്‍ അഭിമാനം’, പ്രതികരണവുമായി ഗിനിയ

കോണക്രി: കപ്പൽ കസ്റ്റഡിയിൽ എടുത്തതിൽ പ്രതികരിച്ച് എക്വറ്റോറിയൽ ഗിനിയ. നടപടിയിൽ അഭിമാനമെന്ന് വൈസ് പ്രസിഡൻറ് റ്റെഡി ൻഗേമ പറഞ്ഞു. അതേസമയം കപ്പൽ ജീവനക്കാരെ തടവിലാക്കിയതിൽ ഇക്വിറ്റോറിയൽ ഗിനിക്കെതിരെ ഹീറോയിക് ഇൻഡുൻ പരാതി നൽകിയത് അന്താരാഷ്ട്ര ട്രൈബ്ര്യൂണൽ സ്ഥിരീകരിച്ചു. 15 ദിവസത്തിനുള്ളിൽ ട്രൈബ്യൂണൽ കേസ് പരിഗണിക്കും. വാദം അവസാനിച്ച് 14 ദിവസത്തിനുള്ളിൽ കേസിൽ വിധി പറയും.

കടലിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ജർമ്മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയാണ് ഹീറോയിക് ഇഡുൻ കപ്പലിൻറെ കമ്പനി സമീപിച്ചത്. നിയമവിരുദ്ധമായി ജീവനക്കാരെ ഇക്വിറ്റോറിയൽ ഗിനി തടഞ്ഞുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കപ്പൽ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നൈജീരിയയിലെ ഫെഡറൽ കോടതിയെയും നേരത്തെ കമ്പനി സമീപിച്ചിരുന്നു.

Top