കൊറോണയെ ചെറുക്കാൻ പ്രീമിയർ ലീഗ് കർശന നടപടികളിലേക്ക്

കൊറോണ വൈറസിന്റെ ഭീഷണി തടയുന്നതായി പ്രീമിയർ ലീഗ് കർശനമായ പുതിയ നടപടികളിലേക്ക് പോകുന്നു‌. ഇതിന്റെ ഭാഗമായി ഇനി പ്രീമിയർ ലീഗ് കളിക്കാരും സ്റ്റാഫും അവരുടെ ക്ലബ്ബിന്റെ പരിശീലന ഗ്രൗണ്ടിൽ പ്രവേശിക്കുമ്പോഴെല്ലാം കൊറോണ ടെസ്റ്റ് നടത്തണം. കാറിൽ വെച്ച് തന്നെ ടെസ്റ്റ് ചെയ്യാൻ ആണ് തീരുമാനം.

ചൊവ്വാഴ്ച ബ്രെന്റ്ഫോർഡിൽ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് മത്സരവും കഴിഞ്ഞ ഞായറാഴ്ച ബ്രൈറ്റനിലേക്കുള്ള ടോട്ടൻഹാമിന്റെ യാത്രയും കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മാറ്റിവച്ചതാണ് പുതിയ പ്രോട്ടോക്കോളുകൾക്ക് കാരണം. യുണൈറ്റഡ്, ടോട്ടൻഹാം, ബ്രൈറ്റൺ, ലെസ്റ്റർ, നോർവിച്ച്, ആസ്റ്റൺ വില്ല എന്നി ക്ലബ്ബുകൾ എല്ലാം കൊറോണ കാരണം ഇപ്പോൾ പ്രതിസന്ധിയിലാണ്.

Top