ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ചെല്‍സിയെ മുട്ടുകുത്തിച്ച് ന്യൂകാസില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും തോല്‍വിയേറ്റുവാങ്ങി ചെല്‍സി. ചെല്‍സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ന്യൂകാസില്‍ തകര്‍ത്തത്.

മത്സരത്തില്‍ തോറ്റെങ്കിലും 23 കളിയില്‍ നിന്നും 39 പോയന്റാണ് ചെല്‍സിക്ക് ലഭിച്ചത്. നാലാം സ്ഥാനത്താണ് ചെല്‍സി തുടരുന്നത്.

മത്സരത്തില്‍ ഇറ്റാലിയന്‍ സീരി എ യില്‍ നാപ്പോളിയും തോല്‍വി ഏറ്റുവാങ്ങി. ഫിയോറന്റീനയാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നാപ്പോളിയെ തോല്‍പ്പിച്ചത്. സസോളോ 2-1ന് ടൊറിനോയേയും ലാസിയോ 5-1 എന്ന സ്‌കോറിന് സാംപ്ഡോറിയയേയും തകര്‍ത്തു.

ലീഗില്‍ 19 കളിയില്‍നിന്നും 48 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്താണ്. 46 പോയന്റുമായി ഇന്റര്‍മിലാന്‍ രണ്ടാം സ്ഥാനത്തുമാണ്.

Top