ചെൽസിയെ സമനിലയിൽ തളച്ച്‌ ബ്രൈറ്റൺ; സിറ്റിയ്ക്കും ടോട്ടനത്തിനും ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയ്ക്കും ടോട്ടനത്തിനും ജയം. സിറ്റി ആസ്റ്റൺ വില്ലയേയും ടോട്ടനം സതാംപ്ടണിനേയുമാണ് തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ ചെൽസിയുടെ കുതിപ്പിനെ ബ്രൈറ്റൺ ഗോൾരഹിത സമനിലയിൽ തള‌ച്ചു

മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനവും ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എതിരാളികളെ തോൽപ്പിച്ചത്. കളിയുടെ ആദ്യനിമിഷത്തിൽ ആസ്റ്റൺ വില്ലയ്ക്കായി ജോൺ മാക്ഗിൻ ഗോൾ നേടിയെങ്കിലും സിറ്റി രണ്ട് ഗോളുകൾ തിരിച്ചടിച്ച് മത്സരം കയ്യിലാക്കി. 22-ാം മിനിറ്റിൽ ഫിൽ ഫോഡനും 40-ാം മിനിറ്റിൽ ഫോഡ്രിയുമാണ് ഗോൾ നേടിയത്.

രണ്ടാം മത്സരത്തിൽ സതാപ്ടണാണ് മുന്നിലത്തിയത്. ഡാനി ഇംഗ്‌സ് 30-ാം മിനിറ്റിൽ സതാംപ്ടണിനെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ ഗാരേത് ബാലേ സമനില ഗോൾ നേടി. 90 മിനിറ്റിലെ പെനാൽറ്റി ഗോളാക്കി സോൻ ഹ്യൂംഗ് മിൻ ടീമിന് ജയം സമ്മാനിച്ചു.

Top