ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ചെല്‍സിക്ക് വിജയത്തുടക്കം

ലണ്ടൻ :ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണിൽ ചെൽസിക്ക് വിജയത്തുടക്കം. ഒന്നിനെതിരേ മൂന്നു ഗോളിനാണ് ചെൽസി ബ്രൈറ്റണെ തോൽപ്പിച്ചത്. ജോർജിഞ്ഞോ, റീസ് ജെയിംസ്, കുർട്ട് സൗമ എന്നിവർ ചെൽസിയുടെ ഗോളുകൾ നേടി. ചെല്‍സിയുടെ അടുത്ത മത്സരം ഇരുപതാം തീയതി ലിവര്‍പൂളിനെതിരെയാണ്.

 

കളിയുടെ ആദ്യപകുതിയില്‍ തന്നെ ചെല്‍സി ലീഡ് നേടി. 23-ാം മിനിറ്റിലെ പെനാല്‍റ്റി മുതലാക്കി ജോറിനോയാണ് ചെല്‍സിക്കായി ആദ്യ ഗോള്‍ നേടിയത്. 54-ാം മിനിറ്റില്‍ ബ്രൈറ്റണ് വേണ്ടി ലിയാനാര്‍ഡോ ട്രോസ്സാഡാണ് സമനില ഗോള്‍ നേടിയത്.

 

എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ ചെൽസി വീണ്ടും ലീഡെടുത്തു. ബോക്സിന് പുറത്ത് നിന്ന് റീസ് ജെയിംസ് തൊടുത്ത ബുള്ളറ്റ് ഷോട്ട് ബ്രൈറ്റൺന്റെ വലയിൽ പതിച്ചു. ജെയിംസിന്റെ കോർണറിൽ നിന്ന് പ്രതിരോധ താരം കുർട്ട് സൗമ ലക്ഷ്യം കാണുകയായിരുന്നു.

Top