ഇപിഎഫ് പലിശ നിരക്ക് ഉയര്‍ത്തി

ഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിനുള്ള പലിശ 8.15 ശതമാനമായി പുതുക്കി നിശ്ചയിച്ചു. ഇന്നു ചേർന്ന ഇപിഎഫ്ഒ ബോർഡ് യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ വർഷം ഇപിഎഫ് പലിശ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനത്തിലേക്കു താഴ്ത്തിയിരുന്നു. 2020-21ലെ 8.5 ശതമാനത്തിൽനിന്നാണ് പലിശ നിരക്ക് റെക്കോർഡ് താഴ്ചയിൽ എത്തിയത്. ഇതിൽ ചെറിയ വർധന വരുത്താനാണ് ഇന്നത്തെ യോഗത്തിലെ തീരുമാനം.

2022-23 വർഷത്തേക്കുള്ള പരിശ 8.15 ശതമാനമായി നിശ്ചയിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിനു സമർപ്പിക്കും. മന്ത്രാലയത്തിന്റെ അനുമതിയോടെയാവും പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക.

Top