ന്യൂഡല്‍ഹി: ഇപിഎഫ് നിക്ഷേപത്തിന്മേലുള്ള നികുതി ആനുകൂല്യം ഭാഗികമായി പുനസ്ഥാപിച്ചേക്കും. ഭരണകക്ഷിയായ ബിജെപിയില്‍നിന്നുപോലും വിമര്‍ശനമുയര്‍ന്നതിനെതുടര്‍ന്നാണ് ഇതേക്കുറിച്ച് ധനമന്ത്രാലയം ആലോചിക്കുന്നത്. ലോക്‌സഭയില്‍ ചൊവാഴ്ച ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
2016 ഏപ്രില്‍ ഒന്നിന് ശേഷമുള്ള നിക്ഷേപതുകയുടെ പലിശയ്ക്ക് മാത്രം നികുതി ബാധകമാക്കുകയെന്ന നിര്‍ദേശം ധനമന്ത്രാലയത്തിന് മുന്നിലുണ്ട്.
2016 ഏപ്രില്‍ ഒന്നിനുശേഷം തുടങ്ങുന്ന അക്കൗണ്ടുകള്‍ക്കുമാത്രം പുതിയ നികുതി ബാധകമാക്കുകയെന്ന നിര്‍ദേശവും പരിഗണിക്കുന്നുണ്ട്.
നിലവിലുള്ള 3.70 കോടി വരിക്കാരില്‍ 70 ലക്ഷത്തോളം പേരാണ് സജീവ അംഗങ്ങളായുള്ളത്. മധ്യവര്‍ഗക്കാരായ ശമ്പളവരുമാനക്കാരാണ് ഇവരിലേറെയും. ഈ സാഹചര്യം കണക്കിലെടുത്താണ് ബജറ്റ് നിര്‍ദേശത്തില്‍ ഭേദഗതികൊണ്ടുവരാന്‍ ആലോചിക്കുന്നത്.


