EP jayarajan’s statement about KMML

ചവറ: കെഎംഎല്‍എല്‍ കമ്പനിയെ ഉത്പാദനം വര്‍ധിപ്പിച്ചു മികച്ച ലാഭത്തിലാക്കുമെന്നു വ്യവസായ മന്ത്രി ഇ പി ജയരാജന്‍.

ചവറ കെഎംഎംഎല്‍ സന്ദര്‍ശിച്ച ജയരാജന്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമായിരുന്നു പ്രതികരണം. ജനങ്ങള്‍ക്ക് ദോഷകരമല്ലാത്ത രീതിയില്‍ കെഎംഎംഎല്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകേണ്ടതെന്നാണ് സര്‍ക്കാരിന്റെ നയമെന്നും ജയരാജന്‍ പറഞ്ഞു.

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും എംഎല്‍എമാര്‍ക്കും ഒപ്പമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ആദ്യമായി കെഎംഎംഎല്ലില്‍ എത്തിയ മന്ത്രി ടൈറ്റാനിയം സ്‌പോഞ്ച് പ്‌ളാന്റ്, ടി പി യൂണിറ്റ്, പാന്റുകളായ 400, 300, 200, ഐബിപി എന്നിവ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി.

കെഎംഎംഎല്‍ എംഡി ഫെബി വര്‍ഗീസ്, ജനറല്‍ മാനേജര്‍ അജയ കൃഷ്ണന്‍ എന്നിവര്‍ കമ്പനിയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് വിശദീകരിച്ചു.

തുടര്‍ന്ന് ജീവനക്കാരെ കണ്ട മന്ത്രി പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭകരമായ പ്രവര്‍ത്തനത്തിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും പ്രകൃതിസമ്പത്തിനെ പരമാവധി ഉപയോഗപെടുത്താന്‍ നമുക്ക് കഴിയണമെന്നും പറഞ്ഞു.

ഇരുപത് മിനിട്ടോളം കമ്പനിയില്‍ ചിലവഴിച്ച സംഘം തുടര്‍ന്ന് ദുരിതബാധിത പ്രദേശമായ ചിറ്റൂരും കെഎംഎംഎല്‍ എം എസ് പ്‌ളാന്റും സന്ദര്‍ശിച്ചു.

Top