അഭിപ്രായ ഭിന്നത; ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

EP Jayarajan

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി എം.പ്രകാശന്‍ മാസ്റ്ററെ മാറ്റി. കണ്ണൂരില്‍ നിന്നുള്ള പ്രമുഖനേതാവ് കൂടിയാണ് പ്രകാശന്‍ മാസ്റ്റര്‍. മന്ത്രിയുമായി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് മാറ്റം.

ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് പ്രകാശന്‍ മാസ്റ്ററെ മാറ്റാനുള്ള തീരുമാനമെടുത്തത്. കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് പ്രകാശന്‍ മാസ്റ്ററെ മാറ്റിയതെന്നാണ് സിപിഎം നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പ്രകാശന്‍ മാസ്റ്റര്‍. ഇ.പി.ജയരാജനുമായുള്ള അഭിപ്രായഭിന്നത മൂലം ഓഫീസ് സ്റ്റാഫില്‍ നിന്നും ഒഴിവാക്കപ്പെടുന്ന മൂന്നാമത്തെയാളാണ് പ്രകാശന്‍ മാസ്റ്റര്‍.

Top