ഷുഹൈബിന്റെ കൊല ; ഇ.പി ജയരാജന്റെ പി.എയെ ചോദ്യം ചെയ്യണമെന്ന് ഡീന്‍ കുര്യാക്കോസ്

Dean Kuriakose

കണ്ണൂര്‍: ഷുഹൈബിന്റെ കൊലപാതകത്തില്‍ മട്ടന്നൂര്‍ എം.എല്‍.എ. ഇ.പി ജയരാജന്റെ പേഴ്‌സണല്‍ സെക്രട്ടറി രതീഷിനെ ചോദ്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.

കൊലപാതകത്തിന്റെ ഗൂഢാലോചന സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ രതീഷിന് അറിയാമെന്നും അദ്ദേഹം അറിയിച്ചു.

മട്ടന്നൂര്‍ മേഖലയിലെ രാത്രികാല യോഗങ്ങള്‍ക്ക് രതീഷാണ് നേതൃത്വം നല്‍കിയിരുന്നത്. ഇത്തരം അക്ഷേപങ്ങള്‍ നിലനില്‍ക്കുമ്പോഴും രതീഷിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തയാറാവാത്തതില്‍ ദുരൂഹതയുണ്ടെന്നും ഡീന്‍ വ്യക്തമാക്കി.

Top