ഇപി ജയരാജന് വ്യവസായ വകുപ്പുതന്നെ നല്‍കാന്‍ സിപിഐഎം സെക്രട്ടറിയേറ്റില്‍ ധാരണ

JAYARAJAN

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്ന ഇ.പി ജയരാജന് വ്യവസായ വകുപ്പ് നല്‍കാന്‍ ധാരണ. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനം കൈക്കൊണ്ടത്.

എസി മൊയ്തീനാണ് നിലവില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നത് പുതിയ മാറ്റമുണ്ടാകുന്നതോടെ അദ്ദേഹത്തിന് കായിക വകുപ്പ് മാത്രമാകും കൈകാര്യം ചെയ്യേണ്ടിവരിക. ഇതിന് പുറമെ സിപിഐയക്ക് ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനമായി.

ചൊവ്വാഴ്ച മന്ത്രിയായി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്യും. ചികിത്സാര്‍ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 19ന് അമേരിക്കയിലേക്ക് പോവുകയാണ്. അതിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന തീരുമാന പ്രകാരമാണ് ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ജയരാജന്റെ തിരിച്ച്‌ വരവോടെ പിണറായി വിജയന്‍ മന്ത്രിസഭയിലും മാറ്റങ്ങളുണ്ടാകും.Related posts

Back to top