മനോരമയ്‌ക്കെതിരെ മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ വക്കീല്‍നോട്ടീസ് അയച്ചു

തിരുവനന്തപുരം: ക്വാറന്റീന്‍ ലംഘിച്ച് ബാങ്കില്‍ പോയിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തിന് എതിരെ വ്യവസായമന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര വക്കീല്‍ നോട്ടീസ് അയച്ചു. മകനെതിരെ മനോരമ നല്‍കിയ വാര്‍ത്തക്കെതിരെ മകന്‍ തന്നെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറഞ്ഞു.
മലയാള മനോരമയുടെ വാര്‍ത്ത സമൂഹത്തിനു മുന്നില്‍ തന്നെ അപമാനിതയാക്കി. തനിക്കും കുടുംബത്തിനും മാനഹാനി വരുത്തുകയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചവരുടെ ഗൂഢലക്ഷ്യമെന്നും പി കെ ഇന്ദിര നോട്ടീസില്‍ വ്യക്തമാക്കി. മനോരമ ചീഫ് എഡിറ്റര്‍, മാനേജിങ്ങ് എഡിറ്റര്‍, മാനേജിങ്ങ് ഡയറക്ടര്‍, വാര്‍ത്ത എഴുതിയ ലേഖിക കെ പി സഫീന എന്നിങ്ങനെ ഏഴുപേര്‍ക്കെതിരെയാണ് പി.കെ.ഇന്ദിര നോട്ടീസ് നല്‍കിയിരിക്കുന്നത്.

Top