സിപിഎം സെക്രട്ടറിയേറ്റിൽ ഇപി ജയരാജൻ പങ്കെടുക്കും; തലസ്ഥാനത്തേക്ക് പുറപ്പെട്ടു

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാൻ എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ തിരുവനന്തപുരത്തേക്ക്. തനിക്കെതിരെ ഉയര്‍ന്ന അനധികൃതമായി സ്വത്ത് സമ്പാദന ആരോപണം പാർട്ടിയിൽ പ്രതിരോധിക്കാനാണ് ഇപിയുടെ നീക്കം. നാളെ രാവിലെയോടെ അദ്ദേഹം തലസ്ഥാനത്തെത്തും.

നാളത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്ത് കണ്ണൂരിലെ ആയൂർവേദ റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന് വിശദീകരിക്കും. മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന റിസോർട്ടിന്റെ മുൻ എംഡി കെപി രമേഷ് കുമാറിന്റെ വാക്കുകേട്ടാണ് ആരോപണം ഉന്നയിക്കപ്പെട്ടതെന്നാണ് ഇപിയുടെ പ്രധാന വാദം. ഇതാകും നാളെത്തെ യോഗത്തിലും അദ്ദേഹം വിശദീകരിക്കുക.

Top