കേന്ദ്രമന്ത്രി പെരുമാറിയത് ആര്‍എസ്എസ് ക്രിമിനലിനെപ്പോലെ; ആഞ്ഞടിച്ച് ഇ പി ജയരാജന്‍

തിരുവനന്തപുരം: മുൻ എംഎൽഎ പി സി ജോർജിന്റെ പ്രസംഗം മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ടതെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ആർ എസ് എസിന്റെ കൈയടി വാങ്ങാൻ മാത്രമായി ഇത്തരമൊരു പ്രസംഗം പി സി ജോർജ് നടത്താൻ പാടില്ലായിരുന്നുവെന്ന് ഇ പി ജയരാജൻ പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരൻ ആർഎസ്എസ് ക്രിമിനലിനെപ്പോലെയാണ് പെരുമാറിയതെന്ന് ഇ പി ജയരാജൻ കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിയുടേത് അപക്വമായ പെരുമാറ്റമായിരുന്നു. നിലവാരമില്ലാത്ത ഇടപെടലാണുണ്ടായത്. കേന്ദ്രമന്ത്രി വി മുരളീധരനെ ബിജെപി നേതൃത്വം നിയന്ത്രിക്കണമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

Top