ജനം ഇടതുപക്ഷത്തിനൊപ്പമെന്ന് ഇ.പി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വലതുപക്ഷ ശക്തികളുടേയും വര്‍ഗീയ പാര്‍ട്ടികളുടേയും കൂടിച്ചേരലാണ് കണ്ടതെന്ന് മന്ത്രി ഇ. പി ജയരാജന്‍. ആര്‍എസ്എസ്, ബിജെപി സംഘപരിവാര്‍ സംഘടനകള്‍ യുഡിഎഫിനൊപ്പം നിന്നു. പല സ്ഥലങ്ങളിലും യുഡിഎഫിന് വോട്ടു ചെയ്തതായി അറിഞ്ഞു. എന്നാല്‍ ജനം ഇടതു പക്ഷത്തിനൊപ്പമാണെന്നാണ് പുറത്തുവരുന്ന ഫല സൂചനകളെന്ന് അദ്ദേഹം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫും തമ്മില്‍ അവിശുദ്ധ ബന്ധമാണുള്ളത്. തെരഞ്ഞെടുപ്പില്‍ വന്‍ ഐക്യമായിരുന്നു. വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളെ ഒന്നിച്ചു നിര്‍ത്തിയിട്ടും ജനം ഇടതുപക്ഷത്തിനൊപ്പം നിന്നു. വര്‍ഗീയത തിരിച്ചറിഞ്ഞു. കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകും. അതിന്റെ ആദ്യ പടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Top