സമസ്തയുടെ നിലപാട് ശരിയാണെന്ന് മനസിലാക്കിയത് കൊണ്ടാണ് അംഗീകരിച്ചതെന്ന് ഇ പി ജയരാജൻ

കണ്ണൂര്‍: ജെൻഡർ യൂണിഫോം വിഷയത്തിലും വഖഫ് ബോർഡ് നിയമനത്തിലും സമസ്തയുടെ നിലപാട് ശരിയാണെന്ന് സർക്കാർ മനസ്സിലാക്കിയത് കൊണ്ടാണ് അത് അംഗീകരിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സമസ്തയോടും കാന്തപുരം സുന്നി വിഭാഗത്തോടും വിരോധം ഇല്ലാത്തത് കൊണ്ടാണ് അവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. നിയമസഭ കയ്യാങ്കളി കേസിൽ പ്രതി ആയത് കൊണ്ട് ശിവൻകുട്ടി മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു. വിമാന വിലക്കിൽ ഇൻഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നു. ക്ഷമാപണം എഴുതി തരാത്തത് കൊണ്ടാണ് വിമാനത്തിൽ യാത്ര ചെയ്യാത്തത്. വിമാനത്തേക്കാൾ ട്രെയിനിൽ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇ പി ജയരാജൻ കണ്ണൂരില്‍ പറഞ്ഞു.

 

 

Top