ഇടതുപക്ഷ ചിന്താഗതിക്കാരനായ മറഡോണക്ക് ആദരാഞ്ജലികൾ നേർന്ന് ഇപി ജയരാജൻ

തിരുവനന്തപുരം ; മറഡോണക്ക് ആദരാഞ്ജലികൾ നേർന്ന് ഇപി ജയരാജൻ. കേരളത്തില്‍ ഏറ്റവും കുടുതല്‍ ആരാധകരുള്ള ടീമായി അര്‍ജന്റീന മാറാനുള്ള കാരണം മറഡോണയായിരുന്നുവെന്ന് കായിക യുവജനക്ഷേമ വ്യവസായ വകുപ്പ് മന്ത്രികൂടിയായ ജയരാജന്‍ പറഞ്ഞു. ഡിയേഗോ മറഡോണയ്ക്ക് ആദരാഞ്ജലിയുമായി നടത്തിയ ഫേസ്ബുക്ക് കുറിപ്പിലാണ് പരാമര്‍ശം. ഇടതുപക്ഷ ചിന്താഗതിക്കാരനായ മറഡോണയുടെ പ്രതികരണങ്ങള്‍ക്ക് എന്നും മഹത്തായ ആശയത്തിന്റെ ഉള്‍ക്കരുത്തുണ്ടായിരുന്നു.

ക്യൂബയുമായും ഫിദല്‍ കാസ്ട്രോയുമായും നല്ല അടുപ്പമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും ഇപി ജയരാജന്‍ കുറിക്കുന്നു. മറഡോണയെന്ന ഇതിഹാസത്തിനും ആ കളിമികവിനും ഫുട്ബോള്‍ ആരാധകരുടെ മനസ്സില്‍ ഒരിക്കലും മരണമില്ല. ലോകോത്തരതാരം എന്ന പദവി അലങ്കരിക്കുമ്പോഴും സാധാരണക്കാരനെ പോലെ നിലകൊള്ളാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏതു വിഷയത്തിലും അഭിപ്രായം പറയാന്‍ മടികാണിച്ചില്ലെന്നും കായിക വകുപ്പ് മന്ത്രി പറഞ്ഞു.

Top