സ്വര്‍ണക്കടത്ത്; ശിവശങ്കറിനെതിരെ കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയെന്ന് ഇ പി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ എം ശിവശങ്കറിനെതിരെ കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ഇ പി ജയരാജയന്‍. കേസ് അതിന്റെ വഴിക്ക് പോകും. സര്‍ക്കാരിന് ആരെയും സംരക്ഷിക്കുന്ന നിലപാടില്ലെന്നും ആരെയും ഭയക്കേണ്ടതില്ലെന്നും ജയരാജന്‍ പറഞ്ഞു.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കര്‍ ലംഘിച്ചെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. സമിതി ഇന്ന് തന്നെ മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Top