ep jayarajan against jacob thomas

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ വിമര്‍ശനവുമായി ഇ.പി. ജയരാജന്‍ രംഗത്ത്.

താന്‍ ബന്ധു നിയമനം നടത്തിയിട്ടില്ല. ബന്ധുനിയമനം എന്ന് പറയണമെങ്കില്‍ രക്തബന്ധമുണ്ടാകണം. എന്ത് അടിസ്ഥാനത്തിലാണ് ജേക്കബ് തോമസ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് അറിയില്ലന്നും അദ്ദേഹം പറഞ്ഞു.

ജേക്കബ് തോമസ് എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കോടതിവിധി വന്നശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി.

Top