കേരളം ഇന്ത്യയിലല്ലേ ? ; കേന്ദ്രത്തോട് പ്രതിഷേധം അറിയിച്ച് ഇപി ജയരാജന്‍

തിരുവനന്തപുരം: കേരളം നേരിടുന്ന പ്രളയ ദുരന്തത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതില്‍ കേന്ദ്രം സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധം അറിയിച്ച് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍.

കേരളം ഇന്ത്യയിലല്ലേ എന്ന ചോദ്യത്തോടൊപ്പം ഫെയ്സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് 2019 ലെ മഴക്കെടുതിയിലും സാമ്പത്തിക സഹായം നല്‍കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ നിന്നും കേരളത്തെ ഒഴിവാക്കിയതില്‍ അതൃപ്തി പങ്കുവച്ചിരിക്കുന്നത്.

Top