ഗവർണറുടെ പ്രവർത്തനം നിയമവിരുദ്ധം, ഒരു ഗവർണറും ഇങ്ങനെ പ്രവർത്തിക്കരുത്: ഇപി ജയരാജൻ

കണ്ണൂർ: കേരളത്തിലെ ഗവർണ്ണർ നിയമ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ. ജന താല്പര്യങ്ങൾക്ക് വേണ്ടിയായിരുന്നു 11 ഓർഡിനൻസുകൾ സർക്കാർ മുന്നോട്ട് വെച്ചത്. ഒരു ഗവർണറും ഇങ്ങനെ പ്രവർത്തിക്കാൻ പാടില്ല. ഇപ്പോൾ സംസ്ഥാനങ്ങളിലെ ഗവർണർമാർ ആർ എസ് എസിന്റെ പ്രവർത്തകരും പ്രചാരകരുമാണ്. ഗവർണറുടെ ഓഫീസുകളിലും നിയമിക്കപ്പെടുന്നത് ആർ എസ് എസുകാരാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ സിപിഎമ്മിന്‍റേത് പ്രഖ്യാപിത നിലപാടെന്ന് ഇ പി ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാടില്‍ നിന്ന് ആരും വ്യതിചലിക്കില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് എന്തുകൊണ്ടെന്ന് ജലീലിനോട് ചോദിക്കണമെന്നുമായിരുന്നു വിഷയത്തിൽ ഇപി ജയരാജന്റെ പ്രതികരണം. പോസ്റ്റിൽ എന്താണ് ഉദ്ദേശിച്ചതെന്നും തെറ്റായിപോയോ എന്നും ജലീലിനോട് ചോദിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു.

Top