നിയമ സഭയിലെ കയ്യാം കളി: ഇ.പി ജയരാജനും ജലീലും ഇന്ന് കോടതിയിൽ ഹാജരാകും

തിരുവനന്തപുരം ;നിയമ സഭയിലെ കയ്യാം കളിയിൽ ഇന്ന് നിർണ്ണായക നടപടികൾ ഉണ്ടാകും. രണ്ട് മന്ത്രിമാർ ഉൾപ്പെടെ ആറു ഇടതു നേതാക്കൾ ആണ് കേസിലെ പ്രതികൾ. ഇതിൽ നാല് നേതാക്കൾ കോടയിൽ എത്തി ജ്യാമ്യം എടുത്തിരുന്നു. കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാർ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ആവിശ്യം കോടതി നിരാകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകുന്നത്. പ്രതികൾ ആയ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ. ടി ജലീൽ എന്നിവർ തിരുവനന്തപുരം സിജെഎം കോടിതിയിൽ ആയിരിക്കും ഹാജരാകുക. അന്നത്തെ നിയമ സഭ വഴക്കിൽ ഏതാണ്ട് രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചിരുന്നു. ബാർ കോഴ കേസിൽ പ്രതി ആയിരുന്ന കെ.എം മാണിയുടെ ബഡ്‌ജെക്ട് പ്രസംഗം തടസപ്പെടുത്തുന്നതിനുള്ള ശ്രമത്തിനിടെയാണ് നിയമ സഭയിൽ കയ്യാം കളി നടന്നത്

Top