തൃക്കാക്കരയിലേത് ‘സൗഭാഗ്യം’ തന്നെ: ഇ പി ജയരാജന്‍

കൊച്ചി: തൃക്കാക്കരയിലേത് ‘സൗഭാഗ്യം’ തന്നെയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇടതുമുന്നണിക്ക് ഒരു സൗഭാഗ്യം വന്നിരിക്കുകയാണ് യുഡിഎഫിനെ തോൽപ്പിക്കാൻ. ജനങ്ങൾക്ക് യുഡിഎഫിനെ പരാജയപ്പെടുത്താനുള്ള സൗഭാഗ്യമാണെന്നും ജയരാജൻ പറഞ്ഞു. യുഡിഎഫുകാർ ആരെങ്കിലും ഇത് സൗഭാഗ്യമായി കാണുന്നുണ്ടോയെന്ന് അറിയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

പുരസ്‌കാരദാന വേദിയിൽ വെച്ച് സമസ്ത നേതാവ് പെൺകുട്ടിയെ അപമാനിച്ച സംഭവത്തെയും ഇ പി ജയരാജൻ വിമർശിച്ചു. ഇത്തരം തെറ്റായ പ്രവണതകളെ അംഗീകരിക്കാനാകില്ല. ഇത്തരം പ്രവണതകളെ ശക്തമായി എതിർക്കുമെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. മുൻ അധ്യാപകനെതിരായ പീഡനപരാതിയിൽ മുഖം നോക്കാതെ നടപടി എടുക്കും. സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

Top