അനാരോഗ്യം: മോര്‍ഗന്‍ ഇംഗ്ലണ്ട് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു

ലണ്ടന്‍: ഒയിന്‍ മോര്‍ഗന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു. നിരന്തരമായി അലട്ടുന്ന പുറംവേദയാണ് സ്ഥാനം ഒഴിയാന്‍ കാരണം. പരിക്ക് മൂലം ടീമിനെ മുന്‍നിരയില്‍ നിന്ന് നയിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.

അതേസമയം, പരിക്ക് ഭേദമാകുന്നതോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചുവരുമെന്നും ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ടീമിനെ നയിക്കണമെന്നാണ് ആഗ്രഹമെന്നും മോര്‍ഗാന്‍ വ്യക്തമാക്കി. 2014ലാണ് മോര്‍ഗാന്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്.

Top