എന്‍സൊ സിദാന്‍ ല ലീഗ് വിടുന്നു ; ഇനിമുതല്‍ ലൊസാനെയില്‍ മത്സരത്തിനിറങ്ങും

enzo zidane

മാഡ്രിഡ്: ല ലീഗ് ക്ലബായ ഡി പോര്‍ട്ടിവോ അലാവസിന്റെ താരമായ എന്‍സോ ക്ലബില്‍നിന്നും
ഒഴിയുന്നു. ക്ലബുമായുള്ള കരാര്‍ റദ്ദാക്കിയാണ് എന്‍സോ സിദാന്‍ സ്വിസ് ക്ലബ്ബായ ലൊസാനെയില്‍ കളിക്കുക.

കഴിഞ്ഞ സീസണില്‍ രണ്ടു മത്സരങ്ങളില്‍ മാത്രമാണ് അലാവസ് എന്‍സോയ്ക്ക് കളിക്കാന്‍ അവസരം നല്‍കിയത്. അതേസമയം കൂടുതല്‍ മത്സര സമയം ലക്ഷ്യം വച്ചാണ് എന്‍സോ സ്‌പെയിനില്‍ നിന്നു പിന്‍മാറുന്നത്.

2020 വരെയാണ് എന്‍സോ ലൊസാനെയുമായി കരാര്‍ ഒപ്പിട്ടത്. നിലവില്‍ സ്വിസ് സൂപ്പര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ലൊസാനെ. 2018 നവംബര്‍ മുതല്‍ യുറോപ്യന്‍ യോഗ്യത ലക്ഷ്യം വച്ചുള്ള പരിഷ്‌കരണത്തിന്റെ ഭാഗമായാണ് എന്‍സോ സിദാനെ ടീമില്‍ എത്തിക്കുന്നത്.

സ്‌പെയിനില്‍ സിദാന്റെ മകനെന്ന മാധ്യമ ശ്രദ്ധ 22 വയസുള്ള എന്‍സോയ്ക്ക് കാര്യമായ പ്രകടനങ്ങള്‍ നടത്തുവാന്‍ തടസമായിരുന്നു. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് എന്‍സോ റയല്‍ മാഡ്രിസ് വിട്ട് അലാവസില്‍ ചേര്‍ന്നത്.

Top