environmental pollution in paris

പാരീസ്: അന്തരീക്ഷ മലിനീകരണത്തെത്തുടര്‍ന്ന് പാരീസില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ഒറ്റയക്ക വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാവൂ എന്നാണ് നിര്‍ദേശം. സ്വകാര്യ വാഹനങ്ങള്‍ക്കാണ് ഈ നിയന്ത്രണമേര്‍പ്പെടുത്തിയത്.

മൂന്നില്‍ കൂടുതല്‍ ആളുകളില്ലെങ്കില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. അതേസമയം, ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് പൊതുഗതാഗത സംവിധാനം അടുത്ത ദിവസങ്ങളില്‍ സൗജന്യമായിരിക്കുമെന്നും വിവരങ്ങളുണ്ട്.

പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയത്. ആളുകള്‍ പൊതു ഗതാഗത സംവിധാനങ്ങളും സൈക്കിള്‍ അടക്കമുള്ളവയും യാത്രക്കായി ഉപയോഗിക്കണമെന്നും അവര്‍ പറഞ്ഞു. പുകപടലം നിറഞ്ഞതാണ് പാരീസിലെ ഇപ്പോഴത്തെ അന്തരീക്ഷം.

Top