പരിസ്ഥിതി സംരക്ഷണം സംസ്‌കാരത്തിന്റെ ഭാഗം. ഡോ. സൈഫ് അല്‍ ഹാജിരി

ദോഹ : പരിസ്ഥി സംരക്ഷണം നമ്മുടെ സംസ്‌കാരത്തിന്റേയും മൂല്യ വ്യവസ്ഥയുടേയും ഭാഗമാണെന്നും ഓരോരുത്തരും ഈ രംഗത്ത് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും പ്രമുഖ ഖത്തരീ പരിസ്ഥിതി പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. സൈഫ് അല്‍ ഹാജിരി അഭിപ്രായപ്പെട്ടു. ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ഇന്ത്യന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ ശോഭീന്ദ്രനെ ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥി ബോധവല്‍ക്കരണവും സംരക്ഷമവും ആധുനിക ലോകത്ത് ഏറെ പ്രസക്തമാണ്. ഗവണ്‍മന്റ് തലത്തിലും സന്നദ്ധമേഖലയിലും നിരവധി സംരംഭങ്ങള്‍ നടന്നുവരുന്നുവെന്നത് ശുഭോദര്‍ക്കമാണ്. വരുന്ന തലമുറക്ക് തനിമയോടെ ഭൂമിയേയും പരിസ്ഥിതിയേയും കൈമാറാന്‍ കഴിയണമെങ്കില്‍ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹംം പറഞ്ഞു.

പരിസ്ഥിതി രംഗത്തൈ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ച് പ്രൊഫസര്‍ ശോഭീന്ദ്രനെ പൊന്നാടയണിച്ച ഡോ. സൈഫ് അല്‍ ഹാജിരി ഖത്തറിലെ പ്രകൃതിയും പരിസ്ഥിതിയും നേരിട്ട് മനസ്സിലാക്കുവാനും മരുഭൂമിയിലെ ആവാസ വ്യവസ്ഥയുടെ സവിശേഷതകള്‍ നേരിട്ടറിയുവനാനും ഖത്തറിലേക്ക് ക്ഷണിച്ചു.

മൈന്‍ന്റ് ട്യൂണ്‍ ഇക്കോവേവ്സ് മുഖ്യ രക്ഷാധികാരി ഡോ. സി. എ. റസാഖ്, ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര, സെക്രട്ടറി ജനറല്‍ വി.സി. മശ്ഹൂദ്, വി.സി. രാജേഷ് എന്നിവര്‍ സംസാരിച്ചു.

Top