അന്തരീക്ഷം ‘കൂളാക്കാന്‍’ കര്‍മ്മ പദ്ധതിയുമായി ഇന്ത്യ;വിശദമായ നയം ആവശ്യം

ന്യൂഡല്‍ഹി: ആഗോളതാപനം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചൂട് നിയന്ത്രക്കുന്നത് സംബന്ധിച്ചുള്ള നയരൂപീകരണങ്ങള്‍ വിവിധ രാഷ്ട്രത്തലവന്മാര്‍ക്ക് തലവേദന ആയിരിക്കുകയാണ്. ചൂട് കാറ്റ്, ഉല്‍പ്പാദന മേഖലയിലും ആരോഗ്യ കാര്യത്തിലും ഗണ്യമായ തിരിച്ചടിയാണ്‌ ഓരോ വര്‍ഷവും രേഖപ്പെടുത്തുന്നത്. ഇന്ത്യന്‍ പരിസ്ഥിതി മന്ത്രാലയവും വനം വകുപ്പും ചേര്‍ന്ന് ഇന്ത്യ കൂളിംഗ് ആക്ഷന്‍ പ്ലാനിന്റെ കരട് രൂപം തയ്യാറാക്കി കഴിഞ്ഞു.

അന്തരീക്ഷം തണുപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2017 മുതല്‍ 2037 വരെയുള്ള നീണ്ട 20 വര്‍ഷത്തേയ്ക്കുള്ള നടപടികളാണ്‌ പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.

അന്തരീക്ഷ താപനിലയില്‍ വലിയ മാറ്റങ്ങള്‍ വന്ന സാഹചര്യത്തില്‍ ആരോഗ്യ- സാമ്പത്തിക മേഖലകളെ അത് കാര്യമായി ബാധിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ ഐസിഎപി പദ്ധതി ആരംഭിക്കുന്നത്. അന്തരീക്ഷത്തെ കൂളാക്കുകയല്ലാതെ മറ്റൊരു തരത്തിലും ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ തണുപ്പിക്കല്‍ എന്നതിന്റെ നിര്‍വ്വചനം വളരെയധികം ചോദ്യം ചെയ്യപ്പെട്ടു. കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക നിയമങ്ങള്‍ ഇനിയും ആവശ്യമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് എനര്‍ജി കണ്‍സര്‍വേഷന്‍ ബില്‍ഡിംഗ് കോഡ് ആവിഷ്‌ക്കരിച്ചു. റഫ്രിജറേറ്റര്‍ അടക്കമുള്ളവയുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തി അവ പുറത്തു വിടുന്ന സിഎഫ്‌സി കാര്‍ബണിന്റെ ഉപയോഗം കുറയ്ക്കും.

ആഗോളതലത്തിലുള്ള അന്തരീക്ഷം തണുപ്പിക്കള്‍ ആവശ്യമാണെന്നതാണ് വിഷയം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. ഇന്ത്യ കൂളിംഗ് ആക്ഷന്‍ പ്ലാന്‍ രാജ്യത്തെ എല്ലാ മേഖലകളെയും ഒരു പോലെ അഭിമുഖീകരിക്കുന്നില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഐസിഎപി രണ്ട് തരത്തിലുള്ള പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഒന്ന്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കൊണ്ടു വരേണ്ട മാറ്റങ്ങള്‍, രണ്ടാമത്തേത്, അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യ എന്നിവയാണ്.

2017ല്‍ 34 ശതമാനത്തോളമുള്ള കെട്ടിടങ്ങളുടെ കാര്യത്തിലാണ് നയരൂപീകരണങ്ങള്‍ നടന്നിരിക്കുന്നത്. എന്നാല്‍, അടുത്ത 20 വര്‍ഷങ്ങള്‍ കൊണ്ട് കര്‍മ്മ പദ്ധതികള്‍ ഇതില്‍ നിന്നും ഉയര്‍ത്തണമെന്നാണ് വിവിധ മന്ത്രാലയങ്ങളുടെ ലക്ഷ്യം. ഇന്ത്യയുടെ സാമ്പത്തിക മേഖലയുടെ മുന്നേറ്റത്തിനായി ഏതൊക്കെ രംഗങ്ങളില്‍ കൂളിംഗ് പദ്ധതികള്‍ ഏതു തരത്തില്‍ നടത്തണം എന്ന കാര്യത്തില്‍ കര്‍മ്മ പദ്ധതിയില്‍ വ്യക്തതയില്ല. ചേരികള്‍ അടക്കമുള്ള പ്രത്യേക മേഖലകളിലൊന്നും തന്നെ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്നും വ്യക്തമായി പറയുന്നില്ല.

Top