മലിനീകരണം തടയാന്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഇറക്കണം; നിതിന്‍ ഗഡ്കരി

NITHIN-GADGARI

ന്യൂഡൽഹി: പരിസ്ഥിതി മലിനീകരണം തടയാന്‍ വാഹനനിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്കു പകരം വാഹന നിര്‍മ്മാതാക്കള്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ഇല്ലെങ്കിൽ മലിനീകരണത്തിനു കാരണമാകുന്ന വാഹനങ്ങള്‍ നിരത്തില്‍ ഒഴിവാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

മലിനീകരണം തടയാന്‍ സര്‍ക്കാരിനു വ്യക്തമായ നയങ്ങളുണ്ട്,നിര്‍മ്മാതാക്കള്‍ക്ക് സമ്മതമാണെങ്കിലും അല്ലെങ്കിലും അത് ചെയ്യും ഇതേക്കുറിച്ച് നിങ്ങളോട് ചോദ്യങ്ങളൊന്നും ഉണ്ടാവില്ല.

മുൻപത്തെ പോലെ നിര്‍മ്മാണചിലവ് വളരെ കൂടുമെന്നും,ബാറ്ററിക്ക് വിലകൂടുതലാണെന്നുമുള്ള വാദഗതികൾ ഇനി നടപ്പാകില്ല.ബാറ്ററിക്ക് നിലവിൽ നാല്‍പ്പത് ശതമാനത്തോളം വിലകുറഞ്ഞിട്ടുണ്ട്.

ഇലക്ട്രിക് പരീക്ഷണങ്ങള്‍ ഇപ്പോള്‍ തുടങ്ങിയാല്‍ മാസ് പ്രൊഡക്ഷനില്‍ ചിലവ് കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുമെന്നും 2030 ഓടെ പരമ്പരാഗത വാഹനങ്ങള്‍ നിരോധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു.

Top