പരിസ്ഥിതി സൗഹൃദ സോളാര്‍ ഇലക്ട്രിക് ഹൈബ്രിഡ് കാര്‍ അവതരിപ്പിച്ച് ഐ.എസ്.ആര്‍.ഒ

രിസ്ഥിതി സൗഹൃദ സോളാര്‍ ഇലക്ട്രിക് ഹൈബ്രിഡ് കാര്‍ വിജയകരമായി അവതരിപ്പിച്ച് ഐ.എസ്.ആര്‍.ഒ.

തിരുവന്തപൂരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ നിന്നാണ് സോളാര്‍ ഇലക്ട്രിക് ഹൈബ്രിഡ് കാര്‍ പുറത്തിറക്കിയത്.

ഓട്ടോമോട്ടീവ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കെമിക്കല്‍ എഞ്ചിനിയറിങ് വിഭാഗങ്ങളുടെ സംയുക്തമായ പരിശ്രമത്തിലൂടെയാണ് പുതിയ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. മാരുതി സുസുക്കി ഒമ്‌നി വാനാണ് ഐ.എസ്.ആര്‍.ഒ സോളാര്‍ പവറില്‍ നിരത്തിലിറക്കിയത്.

സൂര്യപ്രകാശത്തില്‍നിന്ന് പവര്‍ സംഭരിച്ച് ലിഥിയം അയേണ്‍ ബാറ്ററിയാണ് സോളാര്‍ ഹൈബ്രിഡ് ഒമ്‌നിയെ മുന്നോട്ടു നയിക്കുക. വാഹനത്തിന്റെ മുകള്‍ ഭാഗം പൂര്‍ണമായും സോളാര്‍ പാനല്‍ ഘടിപ്പിച്ചതാണ്.

വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള സൂപ്പര്‍കപ്പാസിറ്റര്‍ ഉയര്‍ന്ന ടോര്‍ക്ക് ആവശ്യമായ സാഹചര്യങ്ങളില്‍ കൂടുതല്‍ പവര്‍ നല്‍കും. ബ്രഷ് ലെസ്സ് മോട്ടോര്‍ എനര്‍ജി ഉപഭോഗം കുറയ്ക്കാനും കൂടുതല്‍ കരുത്തേകാനും ഭാരം കുറയ്ക്കാനും സഹായിക്കും.

ആദ്യഘട്ടത്തില്‍ അപ്പ്ഹില്‍ ടെസ്റ്റടക്കം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്.

Top