വര്‍ക്കല ഫ്‌ലോട്ടിങ് ബ്രിഡ്ജ്, വലിയതുറ കടൂല്‍ പാലം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് വര്‍ക്കല ഫ്‌ലോട്ടിങ് ബ്രിഡ്ജ്, വലിയതുറ കടൂല്‍ പാലം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ഉത്തരവ്. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെതാണ് ഉത്തരവ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശനം അനുവദിക്കില്ലെന്ന് ഉത്തരവില്‍ സൂചിപ്പിക്കുന്നു.

വര്‍ക്കല പാപനാശം ബീച്ചില്‍ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നുണ്ടായ അപകടത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കള്കടറുടെ നിര്‍ദേശം. കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്.

ശനിയാഴ്ച്ചയാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് അപകടമുണ്ടായത്. പതിനഞ്ചോളം പേര്‍ കടലില്‍ വീണു. ബ്രിഡ്ജിന്റെ പകുതിയിലേറെ ഭാഗം അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംസ്ഥാനത്തെ ഏഴാമത്തെയും തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെയും ഫ്‌ലോട്ടിങ് ബ്രിഡ്ജ് വര്‍ക്കലയില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്.

വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് വലിയതുറ കടല്‍പ്പാലം രണ്ടായി വേര്‍പെട്ടത്. ശക്തമായ തിര തള്ളലിനെ തുടര്‍ന്നാണ് കടല്‍പ്പാലം തകര്‍ന്നത്. 1956 ല്‍ പുനര്‍നിര്‍മിച്ച പാലം വര്‍ഷങ്ങളായി അപകടാവസ്ഥയിലായിരുന്നു. ഇതോടെ പ്രവേശനവും വിലക്കിയിരുന്നു. വേളി മുതല്‍ പൂന്തുറ വരെയുള്ള മത്സ്യത്തൊഴിലാളികള്‍ മണ്‍സൂണ്‍ കാലത്ത് കട്ടമരത്തില്‍ മീപിടിക്കാന്‍ പോകുന്നതിനും ഈ പാലത്തെയാണ് ആശ്രയിച്ചിരുന്നത്.

Top