പാര്‍ട്ടി കൈവിട്ട കീഴാറ്റൂര്‍ സമരത്തിന് പിന്തുണയുമായി കുമ്മനത്തിന്റെ സന്ദര്‍ശനം

കണ്ണൂര്‍: നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സന്ദര്‍ശനം.

സിപിഎം തള്ളിപ്പറഞ്ഞ പാര്‍ട്ടി ഗ്രാമത്തിലെ സമര വേദിയില്‍ ബിജെപി നേതാവ് എത്തുന്നത് സമരത്തിന് പുതിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.

എന്നാല്‍, കീഴാറ്റൂരിലെ സമരം സിപിഎം വിരുദ്ധ സമരവേദിയായി മാറിയെന്ന് കഴിഞ്ഞദിവസം സിപിഎം ജില്ലാ സെക്രട്ടി പി ജയരാജന്‍ പറഞ്ഞിരുന്നു.

Top