വിദേശികളുടെ പ്രവേശനം ; നിയന്ത്രണം കർശനമാക്കി അബുദാബി

അബുദബി : കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ നിന്നും യുഎഇയിലെത്തുന്നവർക്ക് അബുദാബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം കർശനമാക്കി. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ അബുദാബിയിൽ പ്രവേശിച്ചാൽ അവരെ 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റൈനിലേക്ക് മാറ്റും.

സന്ദർശക വിസയിൽ എത്തിയ പല യാത്രക്കാർക്കും ഇന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല.ടൂറിസ്റ്റ് വിസാ കാലാവധി തീര്‍ന്നവര്‍ പുതിയ വിസയിലേക്ക് മാറുകയോ അതല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top