ഓസ്‌കാര്‍ പുരസ്‌കാരത്തിനായി ഇത്തവണ 92 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികള്‍

സ്‌കാര്‍ പുരസ്‌കാരത്തിനായി വിദേശഭാഷാ സിനിമ വിഭാഗത്തില്‍ ഇത്തവണ 92 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികള്‍ എത്തി.

ഓസ്‌കാറിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്രയും രാജ്യങ്ങള്‍ പുരസ്‌കാരത്തിന് ചിത്രങ്ങള്‍ അയച്ചിരിക്കുന്നത്.

ഹോളിവുഡ് താരം ആഞ്ചലീനയുടെ ‘ദെ കില്‍ഡ് മൈ ഫാദര്‍’ (കമ്‌ബോഡിയ), ഫ്രാന്‍സില്‍നിന്നുള്ള റോബിന്‍ കാമിലോയുടെ ‘ബിപിഎം’ എന്നീ ചിത്രങ്ങള്‍ ഇതിനകംതന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

അമിത് മസുര്‍ക്കറിന്റെ ന്യൂട്ടന്‍ ആണ് ഇന്ത്യയില്‍നിന്ന് ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ചിരിക്കുന്ന ചിത്രം.

ഹെയ്തി, സിറിയ എന്നീ രാജ്യങ്ങളില്‍നിന്ന് ആദ്യമായി മത്സരിക്കാന്‍ ചിത്രങ്ങളെത്തുന്നു എന്ന പ്രത്യേകതയും ഇത്തണവണയുണ്ട്.

Top