സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളെജുകളിലെ പ്രവേശനം; സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി : സംസ്ഥാനത്തെ നാലു സ്വാശ്രയ മെഡിക്കല്‍ കോളെജുകളുടെ പ്രവേശന അനുമതിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അല്‍അസര്‍ തൊടുപുഴ, ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, എസ്ആര്‍ തിരുവനന്തപുരം എന്നീ മെഡിക്കല്‍ കോളെജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ പ്രവേശന അനുമതി സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു.

കഴിഞ്ഞ തവണ വാദം കേട്ടപ്പോള്‍ കോളെജുകളില്‍ അടിയന്തര പരിശോധന നടത്താം എന്നു കോടതി അഭിപ്രായപ്പെട്ടിരുന്നു.

രണ്ടാം ഘട്ട പരിശോധന നടത്താതെയാണ് കോളെജുകള്‍ക്ക് പ്രവേശന അനുമതി നല്‍കിയതെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കോളെജുകളിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നായിരുന്നു മാനേജ്‌മെന്റുകളുടെ വാദം. ഓരോ കോളെജിന്റെയും കാര്യം പ്രത്യേകമായി പരിഗണിച്ചു തീരുമാനം പറയാമെന്ന് ബെഞ്ച് വ്യക്തമാക്കി. നാല് മെഡിക്കല്‍ കോളേജുകളിലുമായി 550 സീറ്റുകളാണുള്ളത്.

Top