ജെഎന്‍യു,യുജിസി, നെറ്റ് തുടങ്ങിയവയുടെ എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവച്ചു

ന്യൂഡല്‍ഹി: ജെഎന്‍യു, യുജിസി, നെറ്റ്, ഇഗ്‌നൊ പിഎച്ച്ഡി, നീറ്റ്, ടിടിഇ തുടങ്ങിയവയുടെ എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവച്ചതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. പരീക്ഷകള്‍ ഒരു മാസത്തേക്കു നീട്ടി വയ്ക്കാനാണു തീരുമാനമെന്നു കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറലിന്റെ ഉപദേശപ്രകാരമാണു നടപടിയെന്നു കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഐസിഎആര്‍, എന്‍സിഎച്ച്എംജി, മാനേജ്‌മെന്റ് കോഴ്‌സുകള്‍ തുടങ്ങിയ പരീക്ഷകളും മാറ്റിവച്ചു. നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. പരീക്ഷകള്‍ക്കായി പുതുക്കിയ സമയക്രമം തയാറാക്കാന്‍ സിബിഎസ്ഇ, എന്‍ഐഒസ്, എന്‍ടിഎ എന്നിവയോടു മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചു. സ്വയംഭരണ സ്ഥാപനങ്ങള്‍, എന്‍സിഇആര്‍ടി എന്നിവയോടു ബദല്‍ അക്കാദമിക് കലണ്ടര്‍ തയാറാക്കാനും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Top