ത്രിവത്സര എല്‍എല്‍.ബി കോഴ്‌സ് പ്രവേശനപരീക്ഷ ജൂണ്‍ 20ലേക്ക് മാറ്റി

തിരുവനന്തപുരം: ജൂണ്‍ 13ന് നടത്താനിരുന്ന 2020-21 ലെ ത്രിവത്സര എല്‍എല്‍.ബി കോഴ്‌സ് പ്രവേശനപരീക്ഷ ജൂണ്‍ 20ലേക്ക് മാറ്റി. ജൂണ്‍ 12ന് വൈകീട്ട് മൂന്നിന് മുമ്പായി അഡ്മിറ്റ് കാര്‍ഡുകള്‍ വെബ്‌സൈറ്റില്‍ www.cee.kerala.gov.in നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. കണ്ടെയ്ന്‍മന്റെ് സോണ്‍/ക്വാറന്റീനില്‍പെടുന്ന വിദ്യാര്‍ഥികള്‍ അതു രേഖപ്പെടുത്തി വേണം കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. കളര്‍ പ്രിന്റൗട്ട് അഭികാമ്യം.

രേഖകളിലോ ഓണ്‍ലൈന്‍ അപേക്ഷയിലോ വന്ന അപാകത മൂലം കാര്‍ഡുകള്‍ തടഞ്ഞുവെക്കപ്പെട്ടവര്‍ക്ക് ഹോം പേജിലെ ‘Memo’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ ന്യൂനതകളുടെ വിശദവിവരങ്ങളറിയാം.അത്തരം രേഖകള്‍ ജൂണ്‍ 18ന് വൈകീട്ട് അഞ്ചിന് മുമ്പ് അപ്‌ലോഡ് ചെയ്യണം. പരാതികള്‍ ഉണ്ടെങ്കില്‍ ഇ-മെയില്‍ വഴി ജൂണ്‍ 12ന് വൈകീട്ട് മൂന്നിന് മുമ്പ് സമര്‍പ്പിക്കണം.ആപ്ലിക്കേഷന്‍ നമ്പര്‍ മറന്നവര്‍ ‘Forgot Application Number’ ലിങ്ക് ക്ലിക്ക് ചെയ്ത് പേര് നല്‍കിയാല്‍ പേര്, അഡ്രസ്, ആപ്ലിക്കേഷന്‍ നമ്പര്‍ കാണാം. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2525300.

Top