എറണാകുളത്ത് ഒരു കുടുംബത്തെ മുഴുവൻ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി.വടക്കൻ പറവൂർ പെരുവാരത്താണ് സംഭവം. അച്ഛനും അമ്മയും മകനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈപ്പിൻ കുഴുപ്പിള്ളി സ്വദേശിയായ രാജേഷ്, ഭാര്യ നിഷ ഇവരുടെ മകൻ എന്നിവരെയാണ്  വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല

Top