Enthiran second part

രജനീകാന്ത് നായകനാകുന്ന യന്തിരന്റെ രണ്ടാം ഭാഗത്തിന് പേരിട്ടു. ‘2.0’ എന്ന പേരില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി അക്ഷയ് കുമാര്‍ തിരശീലയിലെത്തും.

ശങ്കര്‍ ചിത്രമായ 2.0നുവേണ്ടി ബോളിവുഡ് ചിത്രമായ ‘നമസ്‌തേ ഇന്ത്യ’യുടെ ചിത്രീകരണം അക്ഷയ്കുമാര്‍ നീട്ടിവെച്ചു.

ആമി ജാക്‌സനാണ് ചിത്രത്തിലെ നായിക. എ.ആര്‍ റഹ്മാന്‍, റസൂല്‍ പൂക്കുട്ടി, നിരവ് ഷാ(കാമറ), ആന്റണി(എഡിറ്റര്‍), മുത്തുരാജ്(കലാസംവിധാനം), ശ്രീനിവാസ് മോഹന്‍(വി.എഫ്.എക്‌സ്) എന്നിവരാണ് അണിയറയില്‍. ജയമോഹനാണ് തിരക്കഥ.

Top