‘ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികളു’മായി വിപിന്‍ ആറ്റ്‌ലി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിപിന്‍ ആറ്റ്‌ലി  രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.  തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് ആറ്റ്‌ലി  പോസ്റ്റര്‍ പുറത്തിറക്കിയത്.

ഹോംലി മീല്‍സ് ,ബെന്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിപിന്‍ ആറ്റ്‌ലി  ഒരുക്കുന്ന ചിത്രമാണ് ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് വിപിന്‍ തന്നെയാണ്.

അലന്‍ രാജന്‍ മാത്യു, വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് കുടോത്ത് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല .

ഹോംലി മീൽസിനും, ബെന്നിനും ശേഷം എൻ്റെ മൂന്നാമത്തെ സിനിമയുടെ മൂന്നാമത്തെ പോസ്റ്റർ.

Posted by Vipin Atley on Monday, December 23, 2019

 

Top