ടൊവിനൊ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ട്; ‘മിന്നല്‍ മുരളി’ ചിത്രീകരണം ആരംഭിച്ചു

ടൊവിനൊ തോമസ് നായകനാവുന്ന പുതിയ ചിത്രം ‘മിന്നല്‍ മുരളി’യുടെ ഷൂട്ടിങ് ആരംഭിച്ചു. ഗോദയുടെ വലിയ വിജയത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മിന്നല്‍ മുരളി.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ടൊവിനോ ഒരു സൂപ്പര്‍ ഹീറോ ആയി എത്തുമ്പോള്‍ തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരും മറ്റ് കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്.

ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗ് ചിത്രത്തിലെ രണ്ടു വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Top