‘മാസ്റ്ററി’ല്‍ തിളങ്ങി വിജയ്; ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.

അനിരുദ്ധ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാന ബാലചന്ദ്രറാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ മറ്റ് ഗാനങ്ങളും വന്‍ ഹിറ്റായിരുന്നു.

മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സത്യന്‍ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

Top