ചുവപ്പില്‍ തിളങ്ങി നയന്‍താര; ഫോട്ടോഷൂട്ടിന് പിന്നാലെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയും

മോഹന്‍ലാല്‍ ചിത്രം കിലുക്കം കിലുകിലുക്കം എന്നീ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച താരമായിരുന്നു ബേബി നയന്‍താര. അടുത്തിടെയാണ് താരം സോഷ്യല്‍ മീഡിയയിലടക്കം പേരുമാറ്റി നയന്‍താര ചക്രവര്‍ത്തി എന്നാക്കിയത്. താരങ്ങളുടെ വിവാഹ ചടങ്ങുകളിലും മറ്റ് വേദികളിലും ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ് നയന്‍താര.

https://www.instagram.com/p/B8bdjvuJ80Y/?utm_source=ig_web_copy_link

അടുത്തിടെ താരത്തിന്റേതായി പുറത്തുവന്ന ഫോട്ടോഷൂട്ട് വൈറലായിരുന്നു. അതിന്റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതും ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍ അതിസുന്ദരിയായാണ് താരം എത്തിയത്. 2016ല്‍ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

https://www.instagram.com/p/B8X5F4OJr-b/?utm_source=ig_web_copy_link

Top