ഗൗതം മേനോനും കമല്‍ഹാസനും ഒന്നിക്കുന്നു; ‘വേട്ടൈയാട് വിളൈയാട്’ രണ്ടാം ഭാഗം വരുന്നു

മല്‍ഹാസനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘വേട്ടൈയാട് വിളൈയാട്’. ഈ ചിത്രത്തിന്റെ വന്‍ വിജയത്തിനുശേഷം ഇതുപോലൊരു കൂട്ടുകെട്ട് പിന്നീട് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഗൗതം വാസുദേവിന്റെ സംവിധാനത്തില്‍ കമല്‍ഹാസനെ നായകനാക്കി വേട്ടൈയാട് വിളൈയാട് എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുക്കാന്‍ പോവുകയാണ്. ഗൗതം ചിത്രത്തിന്റെ തിരക്കഥ എഴുതിത്തുടങ്ങിയിട്ടുണ്ട്. ഡിസിപി രാഘവന്‍ എന്ന പൊലീസ് ഓഫീസറായിട്ടാണ് കമല്‍ഹാസന്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ജ്യോതികയായിരുന്നു നായിക. കമാലിനി മുഖര്‍ജിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും കമല്‍ഹാസന്‍ പൊലീസ് ഓഫീസറുടെ വേഷത്തില്‍ തന്നെയാകും എത്തുക.

Top