ബോക്‌സിംഗ് താരമായി അക്തര്‍; ‘തൂഫാന്റെ’ റിലീസ് തീയ്യതി മാറ്റിവെച്ചു

ഭാഗ് മില്‍ഖ ഭാഗ് എന്ന സിനിമയ്ക്കുശേഷം ഫറാന്‍ അക്തറിനെ നായകനാക്കി ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തൂഫാന്‍. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതാണ് പുതിയ വാര്‍ത്ത. അതേസമയം ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി സെപ്റ്റംബര്‍ 18 ആണെന്നറിയിക്കുകയും ചെയ്തു.

ഒക്ടോബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ അറിയിച്ചത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ നേരത്തെ തരംഗമായിരുന്നു. ഒരു സ്‌പോര്‍ട്‌സ് ചിത്രമായിട്ടാണ് തൂഫാന്‍ ഒരുക്കിയിരിക്കുന്നത്. ബോക്‌സിംഗ് താരമായിട്ടാണ് ഫറാന്‍ അക്തര്‍ അഭിനയിക്കുന്നത്. രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ സംവിധാനത്തില്‍ അക്തര്‍ നായകനായ ഭാഗ് മില്‍ഖ ഭാഗ് വന്‍ ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു.

Top