നാട്യമയൂരിയായി ശോഭന, ഖജുരാഹോയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് താരം

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശോഭന. സിനിമകളില്‍ നിന്ന് ഇടവേളയെടുത്തിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും തിരിച്ചെത്തിയ താരത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഖജുരാഹോ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ശോഭനയുടെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ശോഭന തന്നെയാണ് ഫോട്ടോകള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

View this post on Instagram

》KHAJURAHO Festival 2020

A post shared by Shobana Chandrakumar (@shobana_danseuse) on

രാജ്യത്തെ തന്നെ മികച്ച നൃത്തവേദികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഖജുരാഹോ ഫെസ്റ്റിവലിന്റെ നാല്‍പ്പത്തിയേഴാം പതിപ്പിലാണ് ശോഭന നൃത്തം ചെയ്തത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഖജുരാഹോ നൃത്തോത്സവം. ഇവിടെ നൃത്തം ചെയ്യാന്‍ സാധിക്കുന്നത് വലിയ ബഹുമതിയായിട്ടാണ് നര്‍ത്തകര്‍ കാണുന്നത്.

Top